
മലയാള സിനിമയിലെ ഹിറ്റ് കോബോയായ മോഹൻലാലും എം.ജി. ശ്രീകുമാറും വീണ്ടും ഒരുമിച്ചു. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി 21ന് വൈകിട്ട് 7ന് പുറത്തിറങ്ങും. പാട്ടിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി.
മോഹൻലാലും എം.ജി. ശ്രീകുമാറും ചേർന്ന് ആലപിക്കുന്ന കൺമണി പൂവേ എന്നു തുടങ്ങുന്ന പാട്ടിന്റെ കുഞ്ഞു വീഡിയോയാണ് പ്രൊമോയായി പുറത്തുവിട്ടത്. .പഴയ മോഹൻലാൽ - എം.ജി. ശ്രീകുമാർ ഗാനങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പുറത്തുവന്ന ഭാഗം. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ബി.കെ. ഹരിനാരായണനാണ് ഗാനരചന. സോണി മ്യൂസിക്കിനാണ് ഗാനങ്ങളുടെ അവകാശം. ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ആണ് നിർമ്മാണം. മേയ് റിലീസായി തുടരും തിയേറ്ററിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |