SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ജയസൂര്യയും വിനായകനും മൂകാംബികയിൽ

jayasoorya

ജയസൂര്യ , ഭാര്യ സരിത എന്നിവരോടൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വിനായകൻ. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ജയസൂര്യയും വിനായകനും പങ്കെടുത്തു.അതേസമയം

ജയസൂര്യയും വിനായകനും ഒരുമിക്കുന്ന രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങിന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വൺ ലാസ്റ്റ് റൈഡ്,​ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ എന്നിവയാണ് ചിത്രങ്ങൾ.കഴിഞ്ഞ ദിവസം ആട് 3 യുടെ കഥ കേൾക്കാൻ ചിത്രത്തിലെ താരങ്ങൾ എത്തിയിരുന്നു. ഷാജി പാപ്പനെ അവതരിപ്പിച്ച ജയസൂര്യയും ഡ്യൂഡിനെ അവതരിപ്പിച്ച വിനായകനും എത്തിയിരുന്നില്ല.ഇരുവരെയും ആരാധകർഅന്വേഷിച്ചിരുന്നു. ജയസൂര്യയുടെയും വിനായകന്റെയും കരിയറിലെ ജനപ്രിയ കഥാപാത്രങ്ങളാണ് പാപ്പനും ഡ്യൂഡും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY