SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാൾ

thudarum

മോഹൻലാലും ശോഭനയും നായകനും നായികയുമായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെയും ശോഭനയുടെയും കഥാപാത്രങ്ങൾ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്റർ. മക്കളോടൊപ്പം പഴുത്ത ചക്ക മുറിച്ചു മടയിൽ വച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. എം.ജി. ശ്രീകുമാറിന്റെ കൺമണി പൂവേ എന്ന ആദ്യ ഗാനത്തിന്റെ പോസ്റ്റർ ആണ്. ജേക്‌സ് ബിജോയ് ഈണമിട്ട പാട്ട് ഇന്ന് റിലീസ് ചെയ്യും. നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാൾ എന്നു കുറിച്ചുകൊണ്ട് സംവിധായകൻ തരുൺ മൂർത്തി പോസ്റ്റർ പങ്കുവച്ചു. 20 വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന ചിത്രത്തിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ആർഷ ചാന്ദ്‌നി, ബൈജു , ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥ : കെ.ആർ. സുനിൽ. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഷാജികുമാർ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY