SignIn
Kerala Kaumudi Online
Friday, 23 October 2026 3.08 PM IST

എൺപതുകാരൻ ഔസേപ്പായി വിജയരാഘവൻ

vijayaraghavan



എൺപതുകാരനായ ഔസേപ്പിനെ അഭപാളികളിൽ അനശ്വരമാക്കുക
യാണ് വിജയരാഘവൻ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 7ന് തിയേറ്രറിൽ.മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്നാൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിന്റെയും നിയന്ത്രണം ഒൗസേപ്പിന്റെ കൈകളിൽത്തന്നെയാണ്.
ഈ കുടുംബത്തിന്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയായി.കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്,അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്ര് താരങ്ങൾ. തിരക്കഥ - ഫസൽ ഹസൻ, ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ, എഡിറ്റിംഗ്-ബി.അജിത് കുമാർ, സംഗീതം -സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ. അർക്കൻ എസ്. കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - സിൻജോ ഒറ്റത്തെക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - പ്രതാപൻ കല്ലിയൂർ

മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.









Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY