SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ശ്രീനിവാസനും ധ്യാനും, ആപ് കൈസേ ഹോ 28ന്

dhyan

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ് , ദിവ്യദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്രറിൽ.മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമാണ് ആപ് കൈസേ ഹോ. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തെ തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇട
വേബാബു ജീവ ജോസഫ്, സഞ്ജു ശിവറാം, നവാസ് വള്ളിക്കുന്ന്, ജൂഡ് ആന്തണി ജോസ്, തൻവി റാം, സുരഭി സന്തേഷ്,എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നു.
അജൂസ്എബൗ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY