SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

ടൊവിനോയുടെ പള്ളിച്ചട്ടമ്പി പൂജ

tovino

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. പിരീയഡ് സ്വഭാവമുള്ള ചിത്രത്തിൽ വലിയ താരനിശ അണിനിരക്കുന്നുണ്ട്. എസ്. സുരേഷ്‌ബാബു ആണ് രചന. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. ജക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് സാരംഗ് ആണ് ചിത്രസംയോജനം. തൻസീർ സലാം, സി.സി.സി ബ്രദേഴ്സ് എന്നിവരാണ് നിർമ്മാതാക്കൾ. ദിലീഷ് നാഷ് കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും ഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ രാജേഷ് മേനോൻ. ചിത്രീകരണം ഉടൻ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY