
ധനുഷ് നായകനായി ആനന്ദ് എൽ. റോയി സംവിധാനം ചെയ്യുന്ന തേരേ ഇഷ്ക് മേം ഡൽഹിയിൽ പുരോഗമിക്കുന്നു. കൃതി സനോൺ ആണ് നായിക. ഇരുവരും ലൊക്കേഷനിൽ ജോയിൻ ചെയ്തു. ദേശീയ പുരസ്കാര ജേതാക്കളായ ധനുഷും കൃതി സനോണും ഒരുമിക്കുന്നു എന്നതാണ് തേരേ ഇഷ്ക് മേയുടെ പ്രത്യേകത. ഇടവേളയ്ക്കുശേഷം ധനുഷ് ഹിന്ദിയിൽ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ്. ശങ്കർ എന്ന കഥാപാത്രത്തെ ധനുഷും മുക്തി എന്ന നായികയായി കൃതി സനോണും എത്തുന്നു.
ധനുഷും ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ആനന്ദ് എൽ റായ്‌യും ഇത് മൂന്നാംതവണയാണ് ഒരുങ്ങുന്നത്. രാഞ്ജന, അത്രംഗി റെ എന്നീ ചിത്രങ്ങൾക്കുവേണ്ടിയാണ് ഇരുവരും ഒരുമിച്ചത്.റൊമാന്റിക് കോമഡി ഡ്രാമയാണ് ആനന്ദ് എൽ റായ് ചിത്രങ്ങൾ.രാഞ്ജനയുടെ തുടർ ഭാഗമാണ് തേരേ ഇഷ്ക് മേം എന്ന് റിപ്പോർട്ടുണ്ട്.ഹിമാൻഷു ശർമ്മയും നീരജ് യാധവും ചേർന്നാണ് തിരക്കഥ. ഏ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം.ഹിമാൻഷു ശർമ്മയും
ആനന്ദ് ഗായ്‌യുടെ കളർ യെലോ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
വെള്ളിത്തിരയിൽ മികച്ച യാത്രയിലാണ് കൃതി സനോൺ. മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൃതിയുടെ ബോളിവുഡ് യാത്ര ആരംഭിച്ചത്. ടൈഗർ ഷറഫിനൊപ്പം അഭിനയിച്ച ഹീറോപന്തി എന്ന ആദ്യ ചിത്രത്തിലൂടെ മുഖ്യധാര സിനിമയിലേക്ക് എത്തി.
ബറേലി കി ബർഫി, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി. ഹൗസ് ഫുൾ, പാനിപത്ത് എന്നീ ചിത്രങ്ങൾ വലിയ പ്രശസ്തി സമ്മാനിച്ചു. അതേസമയം ഇഡ്ഡലി ക
ടൈ ആണ് റിലീസിന് ഒരുങ്ങുന്ന ധനുഷ് ചിത്രം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിത്യ മേനനാണ് നായിക. രാജ് കിരൺ ആണ് മറ്റൊരു പ്രധാന താരം.ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇഡ്ഡലി കടൈ ഏപ്രിൽ 10ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |