
ശ്രീനാഥ് ഭാസി നായകനായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ എന്ന ചിത്രം ഉടൻ പ്രദർശനത്തിന്.
2014ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. അന്തരിച്ച നടൻ പ്രതാപ് പോത്തൻ നീലങ്കാവിൽ ജോസഫ് കുര്യൻ എന്ന പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷമിയാണ് നായിക. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ.കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വയോധികന്റെ വീട്ടിൽ മോഷ്ടിക്കാനെത്തുന്ന കള്ളനും അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കള്ളനായ ഹരി ആണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രം. കലവൂർ രവികുമാറാണ് രചന. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: സജി കോട്ടയം, കലാസംവിധാനം: ബോബൻ, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂംസ്: അജി ആലപ്പുഴ, സ്റ്റിൽസ്: സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു കൃഷ്ണൻ ഹരിപ്പാട്, തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ ആണ് നിർമ്മാണം. പി.ആർ.ഒ: എ.എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |