SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

ഞായർ ഓഫീസർ 3 കോടി വാരി

READ ENGLISH VERSION
officer

ഞാ​യ​റാ​ഴ്ച​ ​മാ​ത്രം​ ​കേ​ര​ള​ത്തി​ൽ​ ​മൂ​ന്നു​ ​കോ​ടി​ക്ക് ​മു​ക​ളി​ൽ​ ​ക​ള​ക്ഷ​ൻ​ ​നേ​ടി​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ചി​ത്രം​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി.​ ​ഓ​രോ​ ​ദി​വസ​വും​ ​ബോ​ക്സ് ​ഓ​ഫീ​സ്​ ​ക​ള​ക്ഷ​നി​ൽ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​വി​ലേ​ക്ക് ​കു​തി​ക്കു​ക​യാ​ണ്.​ ​മു​ന്നൂ​റ്റി​ ​അ​ൻ​പ​തി​ല്പ​രം​ ​ഹൗ​സ് ​ഫു​ൾ​ ​ഷോ​ക​ളും​ ​ഇ​രു​ന്നൂ​റി​ല​ധി​കം​ ​എ​ക്സ്ട്രാ​ ​ഷോ​ക​ളു​മാ​ണ് ​കേ​ര​ള​ത്തി​ലെ​ ​മാ​ത്രം​ ​ക​ണ​ക്കു​പു​റ​ത്തു​ ​വ​രു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ത്.​ ​നാ​യാ​ട്ട്,​ ​ഇ​ര​ട്ട​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ജി​ത്തു​ ​അ​ഷ്റ​ഫാ​ണ് ​സം​വി​ധാ​നം.​ ​
വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഹൗ​സ്ഫു​ൾ​ ​ഷോ​ക​ളാ​ണ് ​ചി​ത്ര​ത്തി​ന് ​ല​ഭി​ച്ച​ത്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​പ്രി​യാ​മ​ണി​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​ഗ​ദീ​ഷും​ ​വി​ശാ​ഖ് ​നാ​യ​ർ,​ ​മ​നോ​ജ് ​കെ.​യു,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ഉ​ണ്ണി​ ​ലാ​ലു,​ ​ജ​യ​ ​കു​റു​പ്പ്,​ ​വൈ​ശാ​ഖ് ​ശ​ങ്ക​ർ,​ ​റം​സാ​ൻ,​ ​വി​ഷ്ണു​ ​ജി​ ​വാ​രി​യ​ർ,​ ​ല​യ​ ​മാ​മ്മ​ൻ,​ ​ഐ​ശ്വ​ര്യ,​ ​അ​മി​ത് ​ഈ​പ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സ്,​ ​ഗ്രീ​ൻ​ ​റൂം​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​​ ​ബാ​ന​റുകളിൽ​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട്,​ ​സി​ബി​ ​ചാ​വ​റ,​ ​ര​ഞ്ജി​ത്ത് ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജോ​സ​ഫ്,​ ​നാ​യാ​ട്ട് എന്നീ ​സി​നി​മ​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​ഇ​ല​വീ​ഴ​പൂ​ഞ്ചി​റ​യു​ടെ​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഷാ​ഹി​ ​ക​ബീ​റാ​ണ് ​തി​ര​ക്ക​ഥ.​ ​​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​വി​ത​ര​ണം.​ ​ ച​മ​ൻ​ ​ചാ​ക്കോ​ ​ചി​ത്ര​സം​യോ​ജ​ന​വും​ ​ജെ​ക്്സ് ​ബി​ജോ​യ് ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പി.​ആ​ർ.​ഒ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY