SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

മൂന്നാംനാൾ 50 കോടി നേടി ഡ്രാഗൺ ലൗ പ്രദീപ് രംഗനാഥൻ

pradheep-ranganadhan

പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​യ​ ​ഡ്രാ​ഗ​ൺ​ ​നേ​ടു​ന്ന​ ​വി​ജ​യം​ ​ക​ണ്ട് ​അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ​ത​മി​ഴ് ​സി​നി​മാ​ലോ​ക​വും​ ​താ​ര​ങ്ങ​ളും.​ ​സം​വി​ധാ​യ​ക​ൻ​ ​കൂ​ടി​യാ​യ​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​ഡ്രാ​ഗ​ൺ​ ​റി​ലീ​സ് ​ചെ​യ്തു​ ​മൂ​ന്നാം​ ​നാ​ൾ​ 50​ ​കോ​ടി​ ​ക​ള​ക്ഷ​ൻ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​നേ​ടി.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ ​മാ​ത്രം​ 25​ ​കോ​ടി​ ​നേ​ടി​യ​ ​ചി​ത്രം​ ​കേ​ര​ള​ത്തി​ലും​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​നേ​ടു​ന്നു.ത​മി​ഴി​ലെ പു​തി​യ​ ​സൂ​പ്പ​ർ​ ​താ​ര​മാ​ണ് പ്ര​ദീ​പ് ​രം​ഗ​നാ​ഥ​നെ​ന്ന് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ.
ഡ്രാ​ഗ​ൺ​ ​ഒ​രു​ ​വി​ജ​യ​ ​സി​നി​മ​യാ​ണെ​ന്നും​ ​അ​വ​സാ​ന​ 20​ ​മി​നി​ട്ട് ​ത​ന്റെ​ ​ക​ണ്ണു​നി​റ​ച്ചു​വെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സം​വി​ധാ​യ​ക​ൻ​ ​അ​ശ്വ​ത് ​മാ​രി​മു​ത്തു,​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​എ​ന്നി​വ​രെ​യും​ ​മ​റ്ര് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​പ്ര​ശം​സി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഷ​ങ്ക​ർ​ ​സി​നി​മ​ക​ൾ​ ​ക​ണ്ടു​വ​ള​ർ​ന്ന​ ​ഒ​രു​ ​പ​യ്യ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു​ ​ല​ഭി​ച്ച​ ​വാ​ക്കു​ക​ൾ​ ​സ്വ​പ്ന​തു​ല്യം​ ​എ​ന്ന് ​പ്ര​ദീ​പ് ​കു​റി​ച്ചു.​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ഡ്രാ​ഗ​ണി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ക​യാ​ദു​ ​ലോ​ഹ​ർ,​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ,​ ​മി​ഷ്കി​ൻ,​ ​കെ.​എ​സ്.​ ​ര​വി​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​ജി​ത്ത് ​ചി​ത്ര​മാ​യ​ ​വി​ടാ​മു​യ​ർ​ച്ചി​യോ​ടൊ​പ്പം​ ​ഫെ​ബ്രു​വ​രി​ 6​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​റി​ലീ​സ് ​നീ​ട്ടു​ക​യാ​യി​രു​ന്നു.​ ​ഫെ​ബ്രു​വ​രി​ 6​​ന് ​റി​ലീ​സ് ​ചെ​യ്തി​രു​ന്നെ​ങ്കി​ൽ​ ​വി​ടാ​മു​യ​ർ​ച്ചി​യു​ടെ​ ​അ​വ​സ്ഥ​ ​എ​ന്താ​കു​മെ​ന്ന് ​ഒ​രു​ ​വി​ഭാ​ഗം​ ​പ്രേ​ക്ഷ​ക​ർ​ ​ചോ​ദി​ക്കു​ന്നു.​ ​ര​വി​ ​മോ​ഹ​ൻ​ ​നാ​യ​ക​നാ​യ​ ​കോ​മാ​ളി​ ​എ​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്താ​ണ് ​യൂ​ട്യൂ​ബ​റാ​യ​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ന്റെ​ ​രം​ഗ​പ്ര​വേ​ശം.​ ​ലൗ ​ടു​ഡേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​നാ​യ​ക​നാ​യി.​
100​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ഇ​ടം​പി​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​ആ​മി​ർ​ ​ഖാ​ന്റെ​ ​മ​ക​ൻ​ ​ജു​നൈ​ദ് ​ഖാ​ൻ​ ​നാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ല​വ്‌​യാ​പ​യു​ടെ​ ​നി​ർ​മ്മാ​താ​വാ​ണ് ​പ്ര​ദീ​പ്.
ലൗ ടു​ ​ഡേ​യു​ടെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​ണ് ​ല​വ്‌​യാ​പ.​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​വ് ​അ​ണ്ട​ർ​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ആ​ണ് ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ന്റെ​ ​പു​തി​യ​ ​ചി​ത്രം.​ ​റൗ​ഡി​ ​പി​ക്ചേ​ഴ്സും​ ​സെ​വ​ൻ​ ​സ്ക്രീ​ൻ​ ​സ്റ്റു​ഡി​യോ​യും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കൃ​തി​ ​ഷെ​ട്ടി​ ​ആ​ണ് ​നാ​യി​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY