
എമ്പുരാൻ സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എമ്പുരാൻ സിനിമയിലെ നാലാമത്തെ ക്യാരക്ടർ പോസ്റ്റാണ്.
''ഞാൻ ലൂസിഫറിലെ ജതിൻരാംദാസ്, സ്വാഭാവികമായും എമ്പുരാനിലെയും. വളരെ ചുരുക്കം സീനുകൾ കൊണ്ടുതന്നെ ഭയങ്കര രസമുള്ള ക്യാരക്ടർ ആർക്ക് ഉള്ള ഒരു കഥാപാത്രമാണ് 'ലൂസിഫർ " സിനിമയിൽ രാജുവേട്ടനും മുരളി ചേട്ടനും കൂടി തന്നത്. വളരെ കൗതുകത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ വേദിയിൽ പ്രേക്ഷകർ ആവശ്യപ്പെട്ട് പറഞ്ഞിട്ടുള്ള എന്റെ ഡയലോഗ് ലൂസിഫറിലെ തന്നെയാണ്. ''മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കിൽ മടക്കിക്കുത്താനും അറിയാം" എന്നു പറയുന്ന ഡയലോഗ് എണ്ണമറ്റ വേദികളിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ഒരിക്കൽ ആരോ രാജുവേട്ടനെ കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചപ്പോൾ ഞാൻ രാജുവേട്ടനോട് പറഞ്ഞു. '' ചേട്ടാ, എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ, ഞാൻ അതുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിൻ രാംദാസ്. അന്ന് ലൂസിഫറിൽ എനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷൻ സീൻ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയിൽ ഞങ്ങൾക്കൊരു കോമ്പിനേഷൻ സീനുണ്ട്. ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിംഗ് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി . ഞാൻ ഇപ്പോൾ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്." ടൊവിനോയുടെ വാക്കുകൾ.
ടൊവിനോ തോമസ് അതരിപ്പിക്കുന്ന ജതിൻ രാംദാസിന്റെ പോസ്റ്റർ ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'അധികാരം ഒരു മിഥ്യയാണ്" എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |