
നായിക ഭാവന
റഹ്മാൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് മരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന അനോമി എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിലൂടെ ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിൽ. സംഗീത സംവിധായകൻ, പിന്നണി ഗായകൻ , ഗാനരചയിതാവ്എ ന്നീ നിലകളിൽ ഒരേപോലെ തിളങ്ങുകയാണ് ഹർഷവർദ്ധൻ . തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഹർഷവർദ്ധൻ ആദ്യമായാണ് മലയാളത്തിൽ എത്തുന്നത്. അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് ചലച്ചിത്ര പ്രവേശം . അർജുൻ റെഡ്ഡിയുടെ റീമേക്കായ കബീർസിംഗിലൂടെ ബോളിവുഡിൽ. കണ്ണും കണ്ണും കൊള്ളയടിത്താ സിനിമയിലൂടെ തമിഴിൽ ശ്രദ്ധേയനായി.എന്നാൽ
രൺബീർ കപൂർ നായകനായ അനിമൽ സിനിമയിൽ ഒരുക്കിയ ഈണമാണ് ഹർഷവർദ്ധനെ പ്രശസ്തനാക്കിയത്.പപ്പാ മേരി ജാൻ എന്ന ഗാനം ബി ടൗൺ ഏറ്റെടുത്തു. അതേസമയം ഭാവന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവന ആണ് അനോമി നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |