
തൊണ്ണൂറുകളിൽ തിളങ്ങി നിന്ന തെന്നിന്ത്യൻ സൂപ്പർ നായിക രംഭ വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ വെല്ലുവിളി ഉയർത്തുന്ന ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ തന്റെ സൗന്ദര്യം കൊണ്ടും , അനായാസമായ പ്രകടനം കൊണ്ടും രംഭ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. കുറ്റമറ്റ കോമിക് ടൈമിംഗ്, ശക്തമായ സ്ക്രീൻ സാന്നിധ്യം, അവിസ്മരണീയമായ ഡാൻസ് നമ്പറുകൾ എന്നിവയ്ക്ക് പേരുകേട്ട രംഭ ഇന്നും ആരാധകരുടെ പ്രിയങ്കരിയായി തുടരുന്നു.
'' എല്ലായ്പ്പോഴും ആദ്യ പ്രണയം സിനിമയോടാണ്. ഒരു നടിയെന്ന നിലയിൽ ശരിക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തോന്നുന്നു . പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് .. രംഭയുടെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |