
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന് 2 മണിക്കൂർ 59 മിനിട്ട് 59 സെക്കൻഡ് ദൈർഘ്യം. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിന്റെ ദൈർഘ്യം 2 മണിക്കൂർ 52 മിനിറ്റായിരുന്നു. സെൻസർ ബോർഡ് എമ്പുരാനിൽ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കൻഡ് മാത്രമാണ്. ഇതിൽ 4 സെക്കൻഡ് ബോർഡിന്റെ നിർദ്ദേശപ്രകാരം ആവശ്യാസുസരണം മാറ്റിചേർത്തിട്ടുമുണ്ട്. ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റും ലഭിച്ചു. ആശിർവാദ് സിനിമാസിനൊപ്പം രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഉൾപ്പെടെ ഭാഷകളിൽ റിലീസ് ചെയ്യും. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ക്യാൻവാസിൽ എത്തുന്ന ചിത്രവുമാണ് എമ്പുരാൻ. ഇരുപതോളം വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |