
ഓസ്കാർ 2025 റെഡ് കാർപ്പറ്റിൽ അനന്യ ശാൻഭാഗ് എന്ന യുവ അഭിനേത്രി തിളങ്ങിയത് പൂർണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ രൂപകൽപ്പന ചെയ്ത കൈത്തറി വേഷത്തിൽ . കേരളത്തിന്റെ തനത് കൈത്തറിയിൽ മോഡേൺ ട്വിസ്റ്റ് നൽകി ഭാരതനാട്യം നർത്തകി കൂടിയായ അനന്യക്ക്, നൃത്തത്തിന്റെ ലാവണ്യവും ആധുനികതയും കോർത്തിണക്കി മനോഹരമായ ഒരു ലുക്ക് പൂർണിമയും ടീമും രൂപപ്പെടുത്തി . പൂർണിമയുടെ ഈ ഡിസൈനുകൾക്ക് സമ്പൂർണത നൽകാൻ ജ്വല്ലറി ഡിസൈനർ കാവ്യ പൊത്ലൂരിയും ചേർ ന്നു.
പ്രിയങ്ക ചോപ്രയുടെ പിന്തുണയോടെ നിർമ്മിച്ച ‘അനൂജ’ എന്ന മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രമാണ് 21 കാരിയാണ് അനന്യ ശാൻഭാഗ്.
ഓസ്കാറിൽ അനന്യ ശാൻഭാഗ് ധരിച്ച ഡിസൈൻ ശ്രദ്ധേയമായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പൂർണിമ ഇ ന്ദ്രജിത്ത് പ്രതികരിച്ചു.
ഇന്ത്യൻ ഫാഷൻ-സിനിമ ലോകത്ത് മാത്രമല്ല,അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിലും സുസ്ഥിര സാന്നിധ്യമായി മാറുകയാണ് പ്രാണ.
പ്രശസ്ത അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്ക് വേണ്ടിയും പ്രാണ ഡിസൈൻ ചെയ്ത വസ്ത്രങ്ങളൊക്കെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 2024 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിലും 2022 ലോകാർന്നോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലും ദിവ്യ പ്രഭ ധരിച്ചതും, 2019 വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിമിഷ സജയൻ ധരിച്ചതും, 2019 ടോർറോണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീതു മോഹൻദാസും ശാന്തി ബാലചന്ദ്രനും ധരിച്ചതും, 2019 മോഡേൺ ആർട്ട് മ്യുസീയത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്ങിൽ പാർവതി തിരുവോത്ത് ധരിച്ചതുമൊക്കെ പ്രാണയുടെ സിഗ്നചർ വസ്ത്രങ്ങളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |