SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

ഹരീഷ് പേരടിയുടെ ദാസേട്ടന്റെ സൈക്കിൾ 14ന്

harish-peradi

ഹരീഷ് പേരടി നിർമ്മിക്കുന്ന ദാസേട്ടന്റെ സൈക്കിൾ മാർച്ച് 14ന് പ്രദർശനത്തിന്. ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ .സി ഗിരീശൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ,
പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ,മേക്കപ്പ്-രാജീവ്അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂർ,അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര,പി. ആർ .ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY