
സൂര്യയും ജ്യോതികയും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോഴും മക്കളായ ദിയയും ദേവും സമൂഹമാധ്യമങ്ങളിലൊന്നും അങ്ങനെ അധികം പ്രത്യക്ഷപ്പെടാറില്ല. അതിനാൽ വളരെ അപൂർവമായി മാത്രമേ ദമ്പതിമാരുടെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കൂ. ഇപ്പോഴിതാ നാലുപേരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സൂര്യയുടെ ഫാൻസ് പേജിലാണ് പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്.
അച്ഛനും അമ്മയ്ക്കും പിന്നാലെ ദിയയും അടുത്തിടെ സിനിമയിലേക്ക് ചുവടുവച്ചു. സംവിധാനത്തിലാണ് ദിയ കഴിവ് തെളിയിച്ചത്.
ലീഡിംഗ് ലൈറ്റ് എന്ന പേരിൽ ദിയ ഡോക്യുമെന്ററി സംവിധാനം ചെയ്തു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും സ്വന്തമാക്കി. ക്യാമറയ്ക്കു പിന്നിലെ അറിയപ്പെടാത്ത സ്ത്രീകളുടെ ജീവിതമാണ് പ്രമേയം.
പതിനൊന്നാം ക്ളാസിൽ പഠിക്കുന്ന ദിയ സ്കൂളിലെ ഹൗസ് ക്യാപ്ടനുമാണ്. ദേവ് കായിക ഇനങ്ങളിലാണ് മികവ് തെളിയിക്കുന്നത്. മുംബയിലെ അസെൻഡ് ഇന്റർനാഷണൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. കരാട്ടെയിൽ ദേവ് ബ്ളാക് ബെൽറ്റ് നേടുന്നതിന് സാക്ഷിയാവാൻ എത്തിയ സൂര്യയുടെ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |