SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

തേജ സജ്ജയുടെ മിറായി ആഗസ്റ്റ് 1ന്

theja



തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" ആഗസ്റ്റ് 1ന് ആഗോള റിലീസായി എത്തും. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം തേജ സജ്ജ എത്തുന്നത് വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായാണ്. സൂപ്പർ യോദ്ധാവ് ആയാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. 2D, 3D ഫോർമാറ്റുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിൽ റിതിക നായക് ആണ്നായിക.റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു ആണ് പ്രതിനായകൻ.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മാണം.
സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, പി.ആർ. ഒ: ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY