
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രിഡി ചിത്രം 'ലൗലി'യിലെ ആദ്യ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ക്രേസിനെസ്സ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കെ.എസ് ഹരിശങ്കറിന്റെ മനോഹര ശബ്ദത്തിലാണ് യൂത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ ഗാനം എത്തിയത്.
ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന 'ലൗലി'ഏപ്രിൽ 4ന് റിലീസ് ചെയ്യും. ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം നൽകിയത് നടി ഉണ്ണിമായ പ്രസാദ് ആണ്. മനോജ് കെ. ജയൻ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സെമി ഫാന്റസി ഗണത്തിൽപ്പെടുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെയും നേനി എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ്. ഛായാഗ്രഹണം സംവിധായകൻ ആഷിഖ് അബു നിർവഹിക്കുന്നു. ഗാനരചന: സുഹൈൽ കോയ, വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റിംഗ് കിരൺ ദാസ്. ബേസ് സ്റ്റോറി: ശ്രീജിത്ത് ബാബു, പി.ആർ. ഒ: എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |