SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

മീരയോടുള്ള ഇഷ്ടം കുറയുന്നില്ല

meera-jasmine

നയൻതാര- മാധവൻ ചിത്രം നേരിട്ട് ഒ.ടി.ടി റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീര ജാസ്മിന്റെ ലൊക്കേഷൻ സ്റ്റിൽസ് പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. ''ചില കാര്യങ്ങൾ മാറുന്നു. പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്നേഹം? ഒരിക്കലുമില്ല'' എന്നാണ് ചിത്രങ്ങൾക്ക് നെറ്റ് ഫ്ളിക്സ് അടിക്കുറിപ്പ് നൽകിയത്.

വിക്രംവേദ, തമിഴ് പടം, ജഗമേതന്തിരം തുടങ്ങിയ ജനപ്രിയ തമിഴ് ചിത്രങ്ങൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥാപരിസരം. ക്രിക്കറ്റ് കളിക്കാരനായി സിദ്ധാർത്ഥ് എത്തുമ്പോൾ പരിശീലകന്റെ വേഷമാണ് മാധവന്. പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും ശശികാന്തും ചേർന്നാണ് നിർമ്മാണം. ഇടവേളയ്ക്കുശേഷം മീര ജാസ്മിൻ തമിഴിൽ അഭിനയിക്കുന്ന ചിത്രംകൂടിയാണ്. ഏപ്രിൽ നാലിന് സ്ട്രീമിംഗ് ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEERA JASMINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY