SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

നിവിനും അജുവും വീണ്ടും

nivin

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയോടൊപ്പം അജു വർഗീസും. ഹൊറർ ഫാന്റസി ഗണത്തിൽപ്പെടുന്ന ചിത്രം ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും അഖിൽ സത്യനാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിനും അജു വർഗീസും ഒരുമിക്കുന്നത്. ഇരുവരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു മലർവാടി ആർട്സ് ക്ളബ്. ഒരു വടക്കൻ സെൽഫി, തട്ടത്തിൻ മറയത്ത് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് ഒരുമിച്ചു. നിവിൻ പോളി നായകനായി ചിത്രീകരണം പൂർത്തിയായ ഡിയർ സ്റ്റുഡന്റ്സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചത്. അഖിൽ സത്യന്റെ ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം. അതേസമയം ആസിഫ് അലി നായകനായ സർക്കീട്ടിനുശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മൾട്ടിവേ‌ർസ് മന്മഥൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നിവിൻ. ഇന്ത്യൻ സിനിമയിലെ ആദ്യ മൾട്ടി വേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളി എത്തുന്ന ചിത്രം കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നറാണ് . ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് നിർമ്മാണം. മലയാളം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് മൾട്ടിവേർസ് മന്മഥൻ ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN AULY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY