SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

വിജയ് വർമ്മയുമായി ബ്രേക്കപ്പ്, സൂചന നൽകി തമന്ന

thamanna

നടൻ വിജയ് വർമ്മയുമായി ബ്രേക്കപ്പായി എന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി നടി തമന്ന ഭാട്ടിയയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി.

വിഖ്യാത ചിത്രകാരനായ പിക്കാസെയുടെ വാക്കുകളാണ് തമന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു പ്രൊഫഷണലിനെപ്പോലെ നിയമങ്ങൾ പഠിക്കൂ. അപ്പോൾ ഒരു കലാകാരനെപ്പോലെ നിങ്ങൾക്കത് ലംഘിക്കാനാകും എന്നായിരുന്നു വരികൾ.

തമന്ന മുൻപ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയായിരുന്നു. ഒരു അത്ഭുതം സൃഷ്ടിക്കാൻ കാത്തിരിക്കരുത്. പകരം ഒന്ന് സൃഷ്ടിക്കൂ എന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത സ്റ്റോറിയിലെ വരികൾ.

വിജയ് വർമ്മയുമായുള്ള പ്രണയ ബന്ധം തകർന്നെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തമന്ന ഇത്തരത്തിലുള്ള ഇൻസ്റ്റഗ്രാം സ്റ്റോറികൾ നിരന്തരം പോസ്റ്റ് ചെയ്യുന്നതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ പലരും പറയുന്നത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇരുവരും ഇപ്പോഴും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്.

2022ൽ ലസ്റ്റ് സ്റ്റോറീസ് 2 സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലായത്. 2023ൽ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥിരീകരിച്ചു. എന്നാൽ ആഴ്ചകൾക്ക് മുൻപ് ഇരുവരും പിരിഞ്ഞതായി അഭ്യൂഹം പുറത്തു വരികയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAMANNAAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY