SignIn
Kerala Kaumudi Online
Friday, 23 October 2026 1.00 AM IST

രാം ചരൺ - ജാൻവി കപൂർ ചിത്രം പെഡ്‌ഡി

a



തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന് പെഡ്‌ഡി എന്നു പേരിട്ടു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റുകൾ റിലീസ് ചെയ്തു. മോശം വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായി ഉഗ്ര രൂപത്തിൽ രാം ചരണിനെ ഒരു പോസ്റ്ററിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ പോസ്റ്ററിൽ പഴയ ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചിരിക്കുന്നതാണ് കാണിക്കുന്നത്. പശ്ചാത്തലത്തിൽ ഫ്ളഡ്ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിച്ച ഗ്രാമീണ സ്റ്റേഡിയമുണ്ട്.
രാം ചരണിന്റെ കഥാപാത്രത്തിന്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് 'പെഡ്‌ഡി' എന്ന പേര് നൽകിയിരിക്കുന്നത്.ജാൻവി കപൂർ നായിക വേഷം ചെയ്യുന്ന ചിത്രം രാം ചരണിന്റെ കരിയറിലെ പതിനാറാമത്തെ സിനിമയാണ്.കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണായക വേഷം ചെയ്യുന്നു.രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ,

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു. പി.ആർ. ഒ - ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY