SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

ഭഗവാന്റെ ഗരുഡൻ , അഭിനന്ദിച്ച് സുരേഷ് ഗോപി

a

ഗുരുവായൂരപ്പന്റെ ഭക്തിഗാനമായ"ഭഗവാന്റെ ഗരുഡൻ" ഏറെ ശ്രദ്ധ നേടിയതോടെ അണിയറ പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കുചേർന്ന്കേ ന്ദ്രമന്ത്രി സുരേഷ് ഗോപി . ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ''ഭഗവാന്റെ ഗരുഡൻ'' സോഷ്യൽമിഡിയയിൽ തരംഗമായിരുന്നു.
കൈതപ്രം എഴുതി മധുബാലകൃഷ്ണൻ ആലപിച്ച ഭക്തിഗാനത്തിന് സംവിധായകൻ വിജീഷ് മണി സംഗീത സംവിധാനം നിർവഹിക്കുന്നു. മഞ്ജുലാൽ തറയിൽ നടന്ന ആഘോഷത്തിൽ സുരേഷ്ഗോപി പങ്കെടുത്ത് പിന്നണി പ്രവർത്തകരെ അഭിനന്ദിച്ചു.തുടർന്ന്
സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ മധുരം വിതരണം ചെയ്തു.
ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ നിർമ്മിച്ച് മഞുളാൽത്തറയിൽ ഗുരുവായൂരപ്പന് സമർപ്പിച്ച ഗരുഡൻ ഏറെ ചർച്ചയായിരുന്നു. ഭഗവാന്റെ വാഹനമായ ഗരുഡനെ സംബന്ധിച്ചാണ് ഗാനം. വിജീഷ്മണി ഫിലിം ക്ലബിന്റെ ബാനറിൽ ആർ. അനിൽലാൽ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY