SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

റിലീസ് മുടങ്ങി, വീര ധീര ശൂരൻ രാത്രി എത്തി

a

ചിയാൻ വിക്രം നായകനായ വീരധീര ശൂരൻ സിനിമയുടെ റിലീസ് മുടങ്ങി. എമ്പുരാനൊപ്പം റിലീസ് നിശ്ചയിച്ച ചിത്രത്തിന്റെ ഉച്ചവരെയുള്ള ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയുള്ള നിയമ പ്രശ്നമാണ് കാരണം. ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ നിർമ്മാതാക്കൾ ലംഘിച്ചെന്ന് ആരോപിച്ച് മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി 4യു എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു.

പ്രശ്ന പരിഹാരത്തിന് ഏഴു കോടി രൂപ ബി4യു കമ്പനിക്കു നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടുകൾ വന്നു. വൈകിട്ട് പ്രശ്നം പരിഹരിച്ചതോടെ പ്രദർശനം ആരംഭിച്ചു. വിക്രവും സംവിധായകൻ എസ്. യു അരുൺ കുമാറും തങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവച്ച് നിർമ്മാതാവിനെ സഹായിച്ചുവെന്നാണ് വിവരം.

എമ്പുരാനൊപ്പം തമിഴ്നാട്ടിൽ റിലീസിന് എത്തുന്ന ഒരേയൊരു തമിഴ് ചിത്രം കൂടിയായിരുന്നു വീര ധീര ശൂരൻ. ആദ്യ ഷോ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടവും നിർമ്മാതാവിനു ഉണ്ടായേക്കും . രണ്ട് ഭാഗങ്ങളായ സിനിമയാണ് വീര ധീര ശൂരൻ. പതിവിന് വിപരീതമായി രണ്ടാം ഭാഗമാണ് റിലീസ് ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY