SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

എമ്പുരാൻവുഡ്

a

സമീപകാലത്തൊന്നും സിനിമാ ലോകവും പ്രേക്ഷകരും ഒരു ചിത്രത്തിനുവേണ്ടി ഇത്രയേറെ ആവേശത്തോടെ കാത്തിരുന്നിട്ടില്ല. ലോക സിനിമ നിലവാരത്തിലുള്ള ദൃശ്യാനുഭവവും സാങ്കേതിക മികവും നൽകി പ്രതീക്ഷകൾക്ക് ഒപ്പം ഉയരുന്നു എമ്പുരാൻ. ആരാണ് ഖുറേഷി അബ്രാം എന്ന ചോദ്യത്തിന് ഒരു പരിധിവരെ ഉത്തരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് എമ്പുരാൻ. ലൂസിഫറിനേക്കാൾ വിപുലമാണ് എമ്പുരാന്റെ കഥാപരിസരം. റഷ്യയിലും ഇറാഖിലും സെനഗലിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഖുറേഷി അബ്രാം എന്ന വൻ മരത്തെ എമ്പുരാൻ കാണിച്ചു തരുന്നു. ഖുറേഷിയുടെ വലംകൈയായ സയിദ് മസൂദിന്റെ ജീവിതവും പ്രതികാരവും സമാന്തരമായി പറഞ്ഞു പോകുന്നു. ഗുജറാത്ത് ഗോന്ധ്ര കലാപകാലത്ത് മാതാപിതാക്കളെയും സഹോദരങ്ങളെയും തന്റെ കുഞ്ഞനുജനെയടക്കം സർവ്വവും നഷ്ടമായവനാണ് സയീദ് മസൂദ്. ആ കഥയും എമ്പുരാൻ പറയുന്നു.

അധികാരത്തിന്റെ മത്ത് അറിയുന്ന ദൈവപുത്രൻ ജതിൻ. ഇവിടേക്ക് സ്റ്റീഫനെ തിരികെ എത്തിക്കാൻ ശ്രമിക്കുന്ന ഗോവർദ്ധൻ. ഹോളിവുഡിനോടുപോലും മുട്ടി നിൽക്കാനാവുന്ന രീതിയിലാണ് എമ്പുരാന്റെ ഓരോ ഫ്രെയിമും. ചില നേരത്ത് മലയാള സിനിമയാണെന്ന കാര്യം എമ്പുരാൻ മറന്നുപോകും. പലയിടത്തും ഹിന്ദിയും ഇംഗ്ലീഷും മാറി മാറി സംസാരിക്കുന്നു.

മോഹൻലാൽ എന്ന നടന്റെ സ്റ്റാർഡം പൂർണമായും എമ്പുരാനിൽ പൃഥ്വിരാജ് പ്രയോജനപ്പെടുത്തി. ഖുറേഷിയും സയിദും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കുറേക്കൂടി രേഖപ്പെടുത്തുന്നുമുണ്ട്.

പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നീ താരങ്ങൾ മികച്ചു നിന്നു. ഇന്ദ്രജിത്തിന്റെ ഗോവർദ്ധനും ഇത്തവണ അല്പം കൂടി സ്ക്രീൻ സ്പേസ് ലഭിച്ചു. നന്ദു, അഭിമന്യു സിംഗ്, ബൈജു, മുരുഗൻ മാർട്ടിൻ, കിഷോർ കുമാർ തുടങ്ങിയവർ നിറഞ്ഞാടി . കറുത്ത കോട്ടിൽ ചുവപ്പ് ഡ്രാഗൺ ചിത്രവുമായുള്ള വില്ലൻ ആരെന്ന് എമ്പുരാൻ കണ്ടു തന്നെ അറിയുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMOURN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY