
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ മൊണാലിസ എന്ന യുവതിക്ക് സിനിമയിൽ അവസരം വാഗ്ദാനം നൽകിയ സംവിധായകൻ സനോജ് മിശ്ര പീഡനക്കേസിൽ അറസ്റ്റിൽ.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി തുടർച്ചയായി ചൂഷണം ചെയ്തുവെന്ന് ആരേപിച്ച് മറ്റൊരു യുവതി നൽകിയ പരാതിയിലാണ് സംവിധായകൻ കുടുങ്ങിയത്.
2000ൽ ത്സാൻസിയിൽ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാദ്ധ്യങ്ങളിലൂടെയാണ് സനോജ് മിശ്രയുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദം വളർന്നു . 2021 ജൂൺ ഝാൻസി റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും യുവതി വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയിൽ പറയുന്നു. ജീവൻ തന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി. തുടർന്ന് അടുത്ത ദിവസം യുവതി സംവിധായകനെ കാണാനെത്തി. ഇതോടെ അവരെ ഒരു റിസോർട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയും അവിടെവച്ച് രാസലഹരി വസ്തുക്കൾ നൽകി ഉപദ്രവിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംവിധായകൻ തന്നെ എതിർത്താൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
വിവാഹം കഴിക്കാമെന്നുംസിനിമകളിൽ അഭിനയിക്കാമെന്നും വാഗ്ദാനം നൽകി പീഡനം തുടർന്നുവെന്നും യുവതിയുടെ പരാതിയിലുണ്ടെന്നാണ് വിവരം.
'ദ ഡയറി ഒഫ് മണിപ്പൂർ' എന്ന തന്റെ സിനിമയിലൂടെ മൊണാലിസ വെള്ളിത്തിരയിൽ അരങ്ങേറ്രം കുറിക്കുമെന്ന പ്രഖ്യാപനവുമായി അടുത്തിടെയാണ് സംവിധായകൻ സനോജ് മിശ്ര രംഗത്ത് എത്തിയത്.
മൊണാലിസയെ എഴുത്തും വായനയും സിനിമാഭിനയവും താൻ പഠിപ്പിക്കുന്ന വീഡിയോ സനോജ് മിശ്ര സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |