SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

സാരിയിൽ തിളങ്ങാൻ ആരാധ്യദേവി 4ന് എത്തുന്നു

aaradhya

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി ഏപ്രിൽ 4ന് ഹിന്ദി, തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി ർമ്മ ആണ് നിർമ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ടാഗ് ലൈൻ . സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആർജിവി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് പ്രമേയം. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. സ്നേഹം മൂവീസ്, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിതരണം. വാർത്തപ്രചാരണം: പി.ശിവപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY