SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

നോബഡി തുടങ്ങി , പൃഥ്വിക്ക് നായിക പാർവതി തിരുവോത്ത്

a



പൃഥ്വിരാജ്,പാർവ തി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ചിത്രീകരണം ആരംഭിച്ചു.
നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ നിർവഹിച്ചു.നടൻ ഹക്കിം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. സിറ്രി ഒാഫ്എ ഗോഡ്, ന്ന് നിന്റെ മൊയ്തീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജും പാർവതിയും ഒരുമിച്ചിട്ടുണ്ട്. അശോകൻ,മധുപാൽ,വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ,ലുക്മാൻ ,ഗണപതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "നോബഡി".സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതുന്നു. മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുൾ തിരക്കഥ എഴുതുന്ന സിനിമയാണ് "നോബഡി".ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അനിമൽ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രമേശ്വർ സംഗീത സംവിധാനം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ചമൻ ചാക്കോ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണെക്സ് സേവ്യർ-ആക്ഷൻ-കലൈ കിംഗ്സൺ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്,
ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. തിരുവനന്തപുരമാണ് മറ്റൊരു ലൊക്കേഷൻ. പി.ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY