SignIn
Kerala Kaumudi Online
Friday, 23 October 2026 12.15 PM IST

കേക്ക് സ്റ്റോറി 19ന് ; ട്രെയിലർ

cake-story



മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ സുനിൽ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' എന്ന സിനിമയുടെ ട്രെയിലർ പുറത്ത് .

ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സുനിലിന്റെ മകൾ വേദ സുനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ വേദ സുനിലാണ്. ഏപ്രിൽ 19ന് റിലീസ് ചെയ്യും.മറ്രൊരു പ്രധാന കഥാപാത്രത്തെ അശോകൻ അവതരിപ്പിക്കുന്നു. ബാബു ആന്റണി, ജോണി ആന്ണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീന കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ എന്നീ വിദേശികളും താരനിരയിലുണ്ട്. തമിഴ് നടൻ റെഡിൻ കിൻസ്ലി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. ഗാനങ്ങൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ,സംഗീതം: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ,
ചിത്രവേദ റീൽസിന്റെയും ജെകെആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY