SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ധ്യാനിന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ മേയ് റിലീസ്

cinema

ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ മേയിൽ റിലീസ് ചെയ്യും. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ. ജി എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു.സി .ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ എത്തുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, സംഗീതം- റമീസ് ആർസീ, എഡിറ്റർ- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി പി.ആർ. ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY