SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ശിവകാർത്തികേയൻ- മുരുഗദോസ് ചിത്രം മദ്രാസി സെപ്തം അഞ്ചിന്

cinema

ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ലോകവ്യാപകമായി സെപ്തംബർ 5ന് തിയേറ്ററിൽ. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്ബ്സ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശിവകാർത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമേനോന്റെ ഒൻപതാമത്തെയും തമിഴ് ചിത്രമാണിത്. അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിംഗ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിർമ്മാണം. പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY