SignIn
Kerala Kaumudi Online
Sunday, 31 May 2026 11.05 AM IST

ധോണി വനത്തിൽ സംഭവംഅദ്ധ്യായം ഒന്ന്

adhyayam



കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രം സംഭവം അദ്ധ്യായം ഒന്ന് നവാഗതനായ ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. അസ്‌കർ അലി, വിനീത് കുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെന്തിൽ കൃഷ്ണ, അസ്സീം ജമാൽ, രാജേഷ് അഴീക്കോടൻ,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രം . ഛായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, പശ്ചാത്തല സംഗീതം ഗോഡ് വിൻ തോമസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, , മേക്കപ്പ് പട്ടണം റഷീദ്, കലാസംവിധാനം - സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനുപ് മോഹൻ പ്രൊഡക്ഷൻ കൺട്രോളർ - പ്രവിൺ എടവണ്ണപ്പാറ. നല്ല സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയ് 11ന് പാലക്കാട് ധോണി വനത്തിൽ ആരംഭിക്കുന്നു.ബന്ദിപ്പൂർ, തേനി എന്നിവിടങ്ങളും ലൊക്കേഷനാണ്. പി.ആർ. ഒ വാഴൂർ ജോസ്

,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY