SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

വിജയ് സേതുപതിയുടെ നായിക രാധിക ആപ്‌തേ

radhika

വിജയ് സേതുപതി നായകനായി പുരി ജഗന്നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രാധിക ആപ്‌തെ നായിക. ഇടവേളയ്ക്കുശേഷമാണ് രാധിക ആപ്‌തെ തെലുങ്കിൽ എത്തുന്നത്. ബോളിവുഡ് താരം തബു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡിലും ബംഗാളി, മറാത്തി, തമിഴ്, മലയാളം സിനിമകളിൽ തിളങ്ങിയ രാധിക ആപ്‌തെ അമ്മയായ ശേഷം അഭിനയരംഗത്ത് സജീവമാകുകയാണ്. അടുത്തിടെയാണ് രാധിക ആപ്‌തേ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബ്രിട്ടീഷ് സംഗീതജ്ഞൻ ബെനഡിക്ട് ടെയ്‌ലറാണ് ഭർത്താവ്. 2011ൽ ലണ്ടനിലാണ് ഇരുവരും കണ്ടുമുട്ടിയത്. കുറച്ചുകാലം ഒരുമിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. സിസ്റ്റർ മിഡ്‌നൈറ്റ് എന്ന ചിത്രത്തിലാണ് രാധിക അവസാനമായി അഭിനയിച്ചത്. കാൻ ഫിലിം ഫെലിസ്റ്റിവലിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു. അതേസമയം, പുരി കണക്ടിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് വിജയ് സേതുപതി - രാധിക ആപ്‌തേ ചിത്രം നിർമ്മിക്കുന്നത്. കന്നട നടൻ വിജയ്‌‌കുമാർ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY