SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ദൈവം വരാൻ ഇത്തിരി വൈകും

premalu

സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ റിലീസ് ജൂൺ അഞ്ചിലേക്ക് നീട്ടി.ഇന്ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌,
ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഇക്ബാൽ കുറ്റിപ്പുറം,ബി .കെ ഹരിനാരായണൻ,മനു മഞ്ജിത്,ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്-മനോജ് കിരൺ രാജ്,
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറിൽ തോമസ് ജോസ്,
സനൂബ് കെ യൂസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഗുഡ്-വിൽ എന്റർടൈൻമെന്റ്സ്.പി.ആർ. ഒ-എ. എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY