SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

യുദ്ധത്തിന് ഒരുങ്ങി മോഹൻലാൽ വൃഷഭ ഒക്ടോ. 16ന്

vrishabha

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഒക്ടോബർ 16ന് റിലീസ് ചെയ്യും. യോദ്ധാവിന്റെ വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രവുമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തന്റെ മുന്നിലെ വാളിന് മുകളിൽ കൈ വച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടി നൽകുന്നു. ഒരു ഇതിഹാസ ചിത്രമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന വൃഷഭ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്നു. പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നതാണ് വൃഷഭ. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്കാരം എന്നും വിശേഷിപ്പിക്കാം. ഇമോഷണൽ രംഗങ്ങൾക്കൊപ്പം ബ്രഹ്മാണ്ഡ ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധരംഗങ്ങൾ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നീ ബാനറിൽ ശോഭ കപൂർ, എക്താ ആർ. കപൂർ, സി.കെ. പദ്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ. ശബരി.










.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY