SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

ജയിലർ 2ൽ വർമ്മനായി വീണ്ടും വിനായകൻ

jailer-2

രജനികാന്ത് ചിത്രം ജയിലർ 2 ൽ വർമ്മനായി വീണ്ടും വിനായകൻ എത്തുന്നു. ജയിലറിൽ പ്രതിനായകനായി വിനായകൻ അവതരിപ്പിച്ച വർമൻ നിറഞ്ഞുനിന്നതാണ് . രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വർമനുമായി വിനായകൻ വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

രണ്ടാം ഭാഗത്തിൽ ഒരു ദിവസത്തെ ചിത്രീകരണത്തിൽ വിനായകൻ പങ്കെടുത്തു.ഫ്ളാഷ് ബാക്ക് സീനിൽ ആണ് ജയിലർ 2 ൽ വിനായകൻ എത്തുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 കേരള ഷെഡ്യൂൾ കോഴിക്കോട് പൂർത്തിയായി. അട്ടപ്പാടി ആയിരുന്നു മറ്റൊരു ലൊക്കേഷൻ, രമ്യകൃഷ്ണൻഉൾപ്പെടെ ജയിലറിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങ ളും രണ്ടാം ഭാഗത്തിലുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടും എത്തുന്നുണ്ട്. ജാക്കി ഷ്റോഫ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മലയാളി താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ശങ്കർ തുടങ്ങിയവർ ജയിലർ 2 ന്റെ ഭാഗമാണ്. ജനുവരിയിൽ ആയിരുന്നു പ്രൊമോ വീഡിയ്ക്കൊപ്പം ജയിലർ 2 ന്റെ ഒൗദ്യോഗിക പ്രഖ്യാപനം നടന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ 2 അടുത്തവർഷം തിയേറ്ററുകളിൽ എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAILER2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY