SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

നിവിന്റെ നായികയായി പ്രീതി മുകുന്ദനും

sa

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രീതി മുകുന്ദനും നായിക. റിയ ഷിബു ആണ് മറ്റൊരു നായിക.പ്രീതി മുകുന്ദന്റെ രണ്ടാമത്തെ മലയാള ചിത്രമാണ്. ഹൃദു ഹാറൂണിന്റെ നായികയായി മേനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. സെപ്തംബർ റിലീസാണ് മേനേ പ്യാർ കിയ.

പ്രശസ്ത നിർമ്മാതാവ് ഷിബു തമ്മീൻസിന്റെ മകളും ഹൃദു ഹാറൂണിന്റെ സഹോദരിയുമാണ് റിയ ഷിബു. മാത്യു തോമസ് ചിത്രം കപ്പിലൂടെയാണ് അഭിനയ രംഗത്തേക്കു എത്തുന്നത്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അജു വർഗീസ്,​ അൽത്താഫ് സലിം,​ ജനാർദ്ദനൻ,​ രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും . സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖിൽ സത്യനാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിക്കുന്നു. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം.

സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്.അതേസമയം അഖിൽ സത്യൻ ചിത്രം പൂർത്തിയാക്കിയശേഷം താമർ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ഡോൾബി ദിനേശനിൽ നിവിൻ അഭിനയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY