SignIn
Kerala Kaumudi Online
Friday, 23 October 2026 1.58 AM IST

പാർവതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും ഒരുമിക്കുന്നു, സംവിധാനം ‌രത്തിന

parvathi

പാർവതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും ഇതാദ്യമായി ഒരുമിക്കുന്നു. രത്തിന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായാണ് രത്തിന മൂന്നാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും. പാർവതിയുടെയും ഐശ്വര്യലക്ഷ്മിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടാവും. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പുഴു എന്ന ചിത്രത്തിലൂടെയാണ് രത്തിന സംവിധായികയാവുന്നത്. മമ്മൂട്ടിയുടെയും പാർവതി തിരുവോത്തിന്റെയും മികച്ച പ്രകടനം കൊണ്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ആയിരുന്നു പുഴു.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി റിലീസിന് ഒരുങ്ങുകയാണ്.

രണ്ട് പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രത്തിന് ഷാജി മാറാട് രചന നിർവഹിക്കുന്നു. ആൻ ആഗസ്റ്റിൻ, ആത്മീയ രാജൻ, സണ്ണിവയ്‌ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവരോടൊപ്പം പ്രമുഖ കന്നട നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസ‌ർ ആണ് നിർമ്മിക്കുന്നത്. ആഗസ്റ്റ് റിലീസായാണ് പാതിരാത്രി ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY