SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

നിവിൻ പോളി-അഖിൽ സത്യൻ ചിത്രം സർവ്വംമായ

as

നിവിൻപോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സർവ്വംമായ എന്നു പേരിട്ടു. ചിത്രത്തിലെ നിവിൻ പോളിയുടെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് ഏഴിന് പുറത്തിറങ്ങും. തെന്നിന്ത്യൻ താരം പ്രിയ മുകുന്ദനും റിയ ഷിബുവും ആണ് നായികമാർ. ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ നിവിൻപോളി - അജു വർഗീസ് കോമ്പോയെ രസകരമായും വിധം കാണാം. രഘുനാഥ് പലേരിയാണ് മറ്റൊരു പ്രധാന താരം. സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖിൽ സത്യനാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയർ ഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്നാണ് നിർമ്മാണം. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം.
സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്.അതേസമയം അഖിൽ സത്യൻ പൂർത്തിയാക്കിയശേഷം നിവിൻ അഭിനയിക്കുന്ന ചിത്രം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോൾബി ദിനേശൻ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY