SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ചെന്താരിലെ ചിന്തൂരമായ്...

odi


സുനിൽ സുബ്രഹ്മണ്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു.
ജയകുമാർ കെ. പവിത്രൻ എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് സിതാര കൃഷ്ണകുമാർ,മണികണ്ഠൻ പെരുമ്പെടുപ്പ് എന്നിവർ ചേർന്ന് ആലപിച്ച ചെന്താരിലെ ചിന്തൂരമായ്..."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.
ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ഒടിയങ്കം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണം ഷോർട്ട് ഫിലിമിനുശേഷം സുനിൽ സുബ്രഹ്മണ്യൻ ഒരുക്കുന്ന ഒടിയങ്കം ഉടൻ റിലീസ് ചെയ്യും. ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ,
പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് പ്രധാന താരങ്ങൾ. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു.ഗാനങ്ങൾ വിവേക് മുഴക്കുന്ന്, ജയകുമാർ കെ. പവിത്രൻ, ജയൻ പാലക്കൽ . പി.ആർ.ഒ- എ.എസ്. ദിനേശ്, പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY