SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

മേയ് ദിനത്തിൽ ജി 2

sa



ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം ഗൂഢാചാരി 2 (ജി-2 ) മേയ് 1 ന് ആഗോള റിലീസായി എത്തും . സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് . ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും താരനിരയിലുണ്ട്.സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഢാചാരിയുടെ രണ്ടാം ഭാഗമാണ്. വാമിഖ ഗബ്ബി ആണ് നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ആറു രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസം ചിത്രീകരണത്തിന് വേണ്ടി വന്നു. ആദിവി ശേഷിനൊപ്പം സംവിധായകൻ വിനയ് കുമാറും ചേർന്നാണ് രചന. ഗംഭീര ആക്ഷൻ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സ്പൈ ത്രില്ലർ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ടി.ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടില എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പി.ആർ.ഒ- ശബരി





.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY