SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

ഞാൻ എന്തിനും റെഡിയാണ്, എന്തിനും... ചിരിപ്പിച്ച് ഇന്നസെന്റ് ട്രെയിലർ

s


പ്രേക്ഷകർ ഏറ്റെടുത്ത മന്ദാകിനിക്കു ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ഇന്നസെന്റ്എ ന്ന ചിത്രത്തിന്റെ ചിരിയൊളിപ്പിച്ച ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് ആസ്വദിക്കാൻ പറ്റുന്ന ചിത്രം എന്ന് ട്രെയിലർ കാണുമ്പോൾ മനസിലാകും. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ
സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൂർണമായും ഫൺ റൈഡ് ആണ് ഇന്നസെന്റ്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കഥ

ഷിഹാബ് കരുനാഗപ്പള്ളി , സർജി വിജയനും സതീഷ് തൻവിയും ഷിഹാബും ചേർന്നാണ് തിരക്കഥയും സംഭാഷണവും.ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ.

എലമെന്റ് ഒഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മാണം.
വിതരണം: സെഞ്ച്വറി ഫിലിംസ്, പി.ആർ .ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY