SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 AM IST

ധ്യാനിന്റെയും ലുക്മാന്റെയും വള സെപ്തംബർ 19ന്

vala



ധ്യാൻ ശ്രീനിവാസനും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്തംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിൽ ഒരുക്കുകയാണ് സംവിധായകൻ മുഹാഷിൻ. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹാഷിൻ.
രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് നായികമാർ. പ്രശസ്ത സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. വിജയരാഘവൻ, ശാന്തികൃഷ്ണ, അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസഫ് ബായ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഉണ്ട', 'പുഴു' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് രചന.ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി,

ഫെയർബെ ഫിലിംസാണ് നിർമ്മാണം . വിതരണം വേഫെറർ ഫിലിംസ്.പി. ആർ. ഒ : പ്രതീഷ് ശേഖർ.


,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY