SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

ഒ.ടി.ടി ഭരിച്ച് വിചിത്രമായ ഗ്യാങ്

sda

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ഡാർക്ക് കോമഡിയാണ് കൃഷാന്ത് സംവിധാനം ചെയ്ത 4.5 ഗ്യാങ് എന്ന വെബ് സീരിസ്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച മലയാളം ഒറിജിനൽ സീരിസ് എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്നു.

തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറയുന്ന ലോകത്തു നിന്നാണ് കഥ പറയുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും . ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചു മടുത്തവർ, മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം ലഭിക്കാൻ അവർ ഒരുക്കിയ പദ്ധതിയായിരുന്നു നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക എന്നത് . ഇവിടേക്ക് ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ എത്തുന്നു.തുടർന്ന് കഥ മാറുന്നു.

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്‌ജു ശിവറാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻപിള്ള, ശ്രീനാഥ് ബാബു, ശംഭുമേനോൻ, പ്രശാന്ത് അലക്സ്, രാജഗോപാൽ തുടങ്ങിയവരാണ് താരങ്ങൾ.

മാൻകൈൻഡ് സിനിമാസാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY