SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

തിയേറ്റർ ഒക്ടോബർ 16ന്

theatre-

ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ബിരിയാണിക്കു ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16ന് പ്രദർശനത്തിന്.

കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് തിയേറ്റർ .

റിമ കല്ലിംഗലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്‌ണൻബാലകൃഷ്‌ണൻ,മേഘ രാജൻ,ആൻ സലിം,ബാലാജി ശർമ,

ഡി.രഘൂത്തമൻ,അഖിൽ കവലയൂർ, അപർണ സെൻ,ലക്ഷ്‌മി പത്മ,മീന രാജൻ,ആർ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രൻ,അശ്വതി,അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവഹിക്കുന്നു. സഹനിർമ്മാണം-സന്തോഷ് കോട്ടായി.

എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി, സംഗീതം-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ,

സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,

അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്നാണ് നിർമ്മാണം.

മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ-ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)

പി. ആർ .ഒ- എ. എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY