SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

ആദ്യ കേൾവിയിൽ കൂടെ പോകും മിറാഷിലെ ഇളവേനൽപ്പൂവേ...

mirash


ആസിഫ് അലിയേയും അപർണ ബാലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിലെ 'ഇളവേനൽപ്പൂവേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ആദ്യ കേൾവിയിൽ തന്നെ കാതുകൾ തൊട്ടുതലോടുന്ന അനുഭവം സമ്മാനിക്കുന്ന ഗാനത്തിന് ഈണം നൽകിയത് വിഷ്ണു ശ്യാമും വരികൾ എഴുതിയത് വിനായക് ശശികുമാറും ആലപിച്ചത് നജിം അർഷാദുമാണ്. ഇമോഷണൽ രംഗങ്ങളിലൂടെയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടെയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതാണ് ചിത്രത്തിന്റെ ടീസർ.

ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്ന റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ.

കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ,എഡിറ്റ‍ർ: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു,

ഇ ഫോർ എക്സ്പിരിമെന്റ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം. സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.

സെപ്തംബർ 19ന് റിലീസ് ചെയ്യും. പി.ആർ. ഒ: ആതിര ദിൽജിത്ത്




Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY