SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

രഞ്ജിത്തിന്റെ സംവിധാനത്തിൽ ഹ്രസ്വ ചിത്രം ആരോ

as

രഞ്ജിത്ത് ഇതാദ്യമായി ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നു. ആരോ എന്നു പേരിട്ട ഹ്രസ്വചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്നു. ആദ്യമായാണ് മമ്മൂട്ടി കമ്പനി ഹ്രസ്വചിത്രം നിർമ്മിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് . മമ്മൂട്ടി നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ആലോചനയിൽ ഉണ്ടായിരുന്നതാണ്. അതേസമയം മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആണിത്.മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​കൈ​യൊ​പ്പ് ,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെ​യ്ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY