
നിഖില വിമൽ, ഹക്കിം ഷാജഹാൻ,അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് കഥയെഴുതി സംവിധാനം ചെയുന്ന പെണ്ണ് കേസ്എ ന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു.ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിനുശേഷം ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കഥ ഇന്നുവരെ എന്ന ചിത്രത്തിൽ നിഖില വിമലും ഹക്കിം ഷാജഹാനും ഒരുമിച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രത്തിൽ കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. ഗെറ്ര് സെറ്ര് ബേബി ആണ് നിഖില വിമൽ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.
രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് പെണ്ണ് കേസിന് തിരക്കഥ ഒരുക്കുന്നു.ജ്യോതിഷ് എം,സുനു വി,ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.
ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഷിനോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
കോ പ്രൊഡക്ഷൻ-വി യു ടാക്കീസ് എന്റർടൈൻമെന്റ്,കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി, സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-സരിൻ രാമകൃഷ്ണൻ,
പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി .കെ,കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, പി .ആർ. ഒ എ .എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |