
ജീവിതത്തിലെ ഏല്ലാ സമ്പാദ്യങ്ങളും എടുത്താണ് ലോല കോട്ടേജ് എന്ന വെബ് സീരിസ് നിർമ്മിക്കുന്നതെന്ന് മോഡലും സംവിധായികയുമായ നിള നമ്പ്യാർ. അലൻസിയർ ഉൾപ്പെടെയുള്ള താരങ്ങൾ അഭിനയിക്കുന്ന വെബ് സീരിസ് കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. അഡൽറ്ര് വെബ് സീരിസ് ആണോ എന്നത് സീരിസ് കണ്ട ശേഷം പ്രേക്ഷകർ വിലയിരുത്തൂ എന്ന് നിള നമ്പ്യാർ പറഞ്ഞു.
ഞാനിപ്പോ നിങ്ങളുടെ മുന്നിൽ വന്നത് സത്യാവസ്ഥ നിങ്ങളോട് പറയണമെന്ന് തോന്നിയതു കൊണ്ടാണ്. അലൻസിയറിനെ പോലെ ഒരാൾ എന്റെ വെബ് സീരിസിൽ അഭിനയിക്കുന്നു എന്നുണ്ടെങ്കിൽ എന്താണ് അതിന്റെ സ്ക്രിപ്ട് എന്നുള്ളതു നിങ്ങൾക്കുതന്നെ ചിന്തിക്കാമല്ലോ. മാദ്ധ്യമങ്ങൾക്കും ഇതിൽ ഒരുപാട് നന്ദി. ഇതിൽ പകുതി സത്യവുമുണ്ട്. പകുതി ഇല്ലാത്തതുമാണ്. എന്റെ സ്വന്തം യുട്യൂബ് ചാനലിൽ ഇത് റിലീസ് ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാണ് അങ്ങനെയല്ല, അലൻസിയറിലെ പോലെരാളെ കൊണ്ടു വന്നിട്ട് എന്തിനാണ് എന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നത്.നിങ്ങൾ ഈ സീരിസ് കണ്ടിട്ട് വിലയിരുത്താനേ ഞാൻ പറയൂ. ഈ വാർത്ത വന്നതിനുശേഷം അലൻസിയർ സാറിനെ ഞാൻ വിളിച്ചിരുന്നു. ഇങ്ങനെയൊരു വാർത്ത കണ്ടിരുന്നോ എന്നു ചോദിച്ചപ്പോൾ നീ കാണുന്നതിന് മുൻപ് ഞാൻ കണ്ടു, അക്കാര്യത്തിൽ ഒരു ടെൻഷനും വേണ്ട, മോള് ഫോൺ കട്ട് ചെയ്തോളൂ എന്നും പറഞ്ഞു.
സ്ക്രിപ്ട് കേട്ട് ഇഷ്ടമായതിനുശേഷമാണ് സാർ ഇതിൽ വന്നു അഭിനയിച്ചത്. അപ്പോൾ അതിനുള്ളൊരു ക്വാളിറ്റി ഈ വെബ് സീരിസിൽ ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഒത്തിരി പൈസ ഒന്നും ഉണ്ടായതു കൊണ്ടല്ല ഇങ്ങനെയൊരു ഒ.ടി.ടി പ്ളാറ്റ് ഫോം ഞാൻ കൊണ്ടുവരുന്നത്. എനിക്കൊരു നിർമ്മാതാവിനെ കിട്ടില്ല, എന്നല്ല, ബോൾഡ് മോഡലായ ഞാൻ നിർമ്മാതാവിനെ തേടി പോകുമ്പോൾ അവരെന്താ എന്നോട് ചോദിക്കുക എന്നത് എന്നേക്കാൾ ഉപരി നിങ്ങൾക്ക് അറിയാം. അതു കൊണ്ട് അങ്ങനെയൊരു നിർമ്മാതാവിനെ തേടി പോയിട്ടില്ല. നാളത്തേക്കുള്ള ഇവരുടെ പ്രതിഫലത്തിന് എന്തു ചെയ്യുമെന്ന് ഒാർത്ത് ഭയന്നിരുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതു പൂർത്തിയാക്കാൻ പറ്രുമോ എന്നു പോലും ചിന്തിച്ചു പോയി. ഭക്ഷണം പോലും കഴിക്കാതെയിരുന്നു സമയം ഉണ്ടായിട്ടുണ്ട്. പക്ഷേ അഭിനേതാക്കളെല്ലാം എന്നോട് സഹകരിച്ചു. നമ്മുടെ ടെൻഷനും ബുദ്ധിമുട്ടും അവർക്കും മനസിലായി. അടുത്ത മാസം വെബ് സീരിസ് റിലീസ് ചെയ്യും. ന ിള നമ്പ്യാരുടെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |